Kerala
തിരുവനന്തപുരം: ചിറയിൻകീഴ് പെരുങ്കുഴി സ്വദേശിയായ യുവാവ് മരിച്ചത് പൊലിസ് മർദനത്തെ തുടർന്നെന്ന് പരാതി. പെരുങ്കുഴി സ്വദേശി സജിയുടെ മരണത്തെ തുടർന്നാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്.
അനധികൃതമായി മദ്യം സൂക്ഷിച്ചതിന് പിടികൂടിയ അയൽവാസിയെ പൊലിസ് മർദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ സജിയെ വളഞ്ഞിട്ട് തല്ലിയെന്നാണ് ആരോപണം. ഒക്ടോബർ രണ്ടിനാണ് സംഭവം നടന്നത്.
സജിയുടെ അയൽവാസിയായ വിഘ്നേശ്വരന്റെ വീട്ടിൽ നിന്നാണ് പൊലിസ് നാല് ലിറ്റർ വിദേശ മദ്യം പിടികൂടിയത്. ചിറയിൻകീഴ് സിഐയുടെ നേതൃത്വത്തിൽ മഫ്തിയിലെത്തിയ പൊലിസ് സംഘം വിഘ്നേശ്വരനെ മർദിച്ചെന്നും അയൽവാസിയായ സജി ഇത് തടഞ്ഞപ്പോൾ സജിയെയും പൊലിസ് തല്ലിയെന്നുമാണ് പരാതി.
എട്ട് പൊലിസുകാർ വളഞ്ഞിട്ട് തല്ലിയെന്നും നിലത്തുവീണപ്പോൾ ചവിട്ടിയെന്നും വലിച്ചിഴച്ചെന്നും ആരോപണമുണ്ട്. തുടർന്ന് വിഘ്നേശ്വരനുമായി പൊലിസ് സംഘം മടങ്ങി. അവശനിലയിലായ സജി രാത്രിയോടെ രക്തം ഛർദിച്ചു.
തുടർന്ന് ഞായറാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സജിക്ക് മരുന്ന് നൽകി വീട്ടിലേക്കയച്ചു. ഇന്ന് പുലർച്ചെയോടെ സജി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
പിന്നാലെയാണ് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചത്. പരാതിയിൽ നടപടിയെടുക്കുമെന്ന് ആറ്റിങ്ങൾ ഡിവൈഎസ്പി ഉറപ്പ് നൽകിയതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Kerala
കൊച്ചി: ഓൺലൈൻ മാധ്യമ സ്ഥാപനത്തിൽ സഹപ്രവർത്തകയായ യുവതിയോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്ന പരാതിയിൽ ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ.
കലൂർ ഫ്രീഡം റോഡിലെ ജെഎം അപ്പാർട്ട്മെന്റിൽ താമസിക്കുന്ന രഞ്ജി വർഗീസ് (54) ആണ് പിടിയിലായത്. മുളവുകാട് പൊലിസ് ആണ് പ്രതിയെ എറണാകുളത്തെ ബാറിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
സെപ്റ്റംബർ 24ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കേരള ട്രാവൽ മാർട്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് പൊലിസ് പറഞ്ഞു. ഹോസ്റ്റലിൽ എത്തിക്കാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റിയ പ്രതി യാത്രയ്ക്കിടെ ലൈംഗിക താത്പര്യത്തോടെ ശരീരത്തിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
തുടർന്ന് യുവതി മുളവുകാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പൊലിസ് കണ്ടെത്തിയത്.
National
ഹൈദരാബാദ്: ഹൈദരാബാദിൽ യുവ വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ ഹനുമകൊണ്ടയിലുള്ള കോളജിൽ പീഡിയാട്രിക്സ് പിജി വിദ്യാർത്ഥിനിയായിരുന്ന ഡോ. കോമതി ശ്രീജന(27) ആണ് മരിച്ചത്.
രവി കുമാർ എന്ന സുഹൃത്തിന് സ്വർണമാല തിരികെ നൽകാനാണ് താൻ ഹൈദരാബാദിലേക്ക് പോകുന്നതെന്ന് ശ്രീജന വീട്ടുകാരോട് പറഞ്ഞിരുന്നു. സെപ്റ്റംബർ 30ന് ആണ് ഹൈദരാബാദിലെ മിയാപുരിലുള്ള ഹോട്ടലിൽ ശ്രീജന മുറിയെടുത്തത്.
ശ്രീജനയെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതായതോടെ കുടുംബം പൊലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹോട്ടലിൽ ശ്രീജനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
പൊലിസ് വാതിൽ ചവിട്ടി തുറന്ന് നോക്കിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശ്രീജനയെ കാണാൻ ഹോട്ടലിലെത്തിയ സുഹൃത്ത് രവി കുമാറിനെ നിലവിൽ കാണാനില്ല. ഇയാൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലിസ് അറിയിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ മുത്തച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഇരുപതുകാരി പിടിയിൽ. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തച്ഛനിൽ നിന്ന് നിരന്തരം ലൈംഗികാതിക്രമം ഉണ്ടായതാണ് കൃത്യത്തിന് കാരണമെന്ന് പെൺകുട്ടി പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
മാതാപിതാക്കളുമായുണ്ടായ തർക്കത്തിന് പിന്നാലെ ഞായറാഴ്ച പുലർച്ചെയാണ് പെൺകുട്ടി മുത്തച്ഛന്റെ വീട്ടിലെത്തിയത്. വീടിനുള്ളിൽ കടന്ന പെൺകുട്ടി ക്രിക്കറ്റ് ബാറ്റുകൊണ്ട് മുത്തച്ഛന്റെ തലയിൽ നിരവധി തവണ അടിക്കുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് മുത്തച്ഛൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇതിനിടെ മുത്തശ്ശി ബന്ധുക്കളെയും പരിസരവാസികളെയും വിവരമറിയിച്ചു. ഇവരെല്ലാവരും ചേർന്ന് വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
Kerala
കൊച്ചി: കൊച്ചി കളമശേരിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കാർത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്.
സ്പായിൽ ജോലി നൽകാമെന്ന് അറിയിച്ചാണ് യുവതിയെ വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. ഒക്ടോബർ രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സ്പാ ജോലിക്കായുള്ള ഇന്റർവ്യൂവിന്റെ പേരിൽ യുവതിയെ ലോജ്ഡിലെത്തിച്ച് ലഹരിനൽകി മയക്കുകയും ലൈംഗികാത്രികമം നടത്തിയെന്നുമാണ് പരാതി.
Kerala
തിരുവനന്തപുരം: കോവളം ജംഗ്ഷനിൽ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിലായ സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. കുളത്തൂർ വാർഡിൽ പനയുടെമൂട് നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ ആകാശ്(26) ആണ് പിടിയിലായത്.
നാല് മാസം മുമ്പാണ് ആകാശിന്റെ സംഘത്തിലെ തുമ്പ സ്വദേശി സച്ചു, ശ്രീകാര്യം സ്വദേശി അഖിൽ കൃഷ്ണണൻ എന്നിവർ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി പിടിയിലായത്. 190ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് അന്ന് പൊലിസ് പിടിച്ചെടുത്തത്.
ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ ആകാശിനെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളുടെ പേരിലുള്ള നാല് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലിസ് അറിയിച്ചു. കേസിൽ നേരത്തെ പിടിയിലായ സച്ചു, അഖിൽ കൃഷ്ണണൻ എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടുമെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജാമ്യത്തിലായിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയിൽ.
മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് ഷാഫിൽ ആണ് പിടിയിലായത്. പാലാരിവട്ടം പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ്ജെൻഡർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പരാതിക്കാരിയിൽ നിന്ന് പ്രതി 1,18,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളിൽ നിന്ന് കണ്ടെടുത്ത ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള നഗ്ന ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ കണ്ണൂർ സ്വദേശിയെയും സുഹൃത്തിനെയും കമ്പിവടികൊണ്ട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് തളിപ്പറമ്പിൽ വീട്ടമ്മയുടെ സ്വർണമാല കവർന്ന കേസിലും പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി.
തമിഴ്നാട് ഗൂഡല്ലൂർ യെല്ലമലൈ സുഭാഷ് നഗർ സ്വദേശി മുഹമ്മദ് ഷിബിൽ (21) ആണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ 3.30ന് സെൻട്രൽ സ്ക്വയർ മാളിന് സമീപത്തെ ചായക്കടയ്ക്ക് മുന്നിലായിരുന്നു ആക്രമണം.
കണ്ണൂർ കൂടാളി സ്വദേശി ഇന്ദ്രജിത്തിനും സുഹൃത്ത് കാർത്തിക്കിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ് ഷിബിൽ കമ്പിവടി ഉപയോഗിച്ച് ഇരുവരെയും മർദിച്ചെന്നാണ് പരാതി. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് തളിപ്പറമ്പിലെ മോഷണക്കേസുമായുള്ള ബന്ധം കണ്ടെത്തിയത്.
ജൂലൈ 14ന് രാത്രി തളിപ്പറമ്പ് പൂമംഗലത്തെ കോളിയാടൻ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കല്യാണിയുടെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയ പ്രതി ഇവരെ ആക്രമിച്ച ശേഷം ഒരു പവൻ തൂക്കമുള്ള സ്വർണമാല കവർന്നെന്നാണ് പൊലിസ് പറയുന്നത്.
Kerala
കൊല്ലം: കൊല്ലം കുണ്ടറയിൽ സ്വത്തുതർക്കത്തെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിൽ. വെള്ളിമൺ സ്വദേശി രാജു(56) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ലേഖ മേരിയാണ് സംഭവത്തെ തുടർന്ന് പിടിയിലായത്.
വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ലേഖ മേരി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ കുണ്ടറ പൊലിസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
Kerala
ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരാണ് പിടിയിലായത്. ഒന്നര ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്.
വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടക വീട്ടിൽ നിന്നാണ് പ്രതികൾ പിടിയിലായത്. കാളിയാർ പൊലിസും തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പ്രതികൾ പിടിയിലായത്.
വണ്ണപ്പുറം പഞ്ചായത്തംഗത്തിന്റെ ഭർത്താവാണ് പിടിയിലായ റാഫി മുണ്ടുകുന്നേൽ. പൊലിസ് കസ്റ്റഡിയിലെടുത്ത റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
Kerala
പാലക്കാട്: മുംബൈ സ്വദേശിനിക്ക് വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മേലേ പട്ടാമ്പി ആലിക്കൽ മുഹമ്മദ് അമീർ (45) ആണ് പിടിയിലായത്. യുവതിയിൽ നിന്ന് 43 ലക്ഷം രൂപയും അഞ്ചുപവൻ സ്വർണവും തട്ടിയതായാണ് പരാതി.
ഷൊർണൂർ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. മുംബൈയിലെ സ്വകാര്യകമ്പനിയിൽ ജോലിനോക്കുന്ന യുവതി വെള്ളിയാഴ്ച രാവിലെ ഷൊർണൂർ പൊലിസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.
സുഹൃത്തുവഴി പരിചയപ്പെട്ട പ്രതി സമൂഹമാധ്യമത്തിലൂടെ പരിചയം പുതുക്കി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Kerala
തിരുവനന്തപുരം: മുക്കോട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വേട്ടയാടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. എസ്റ്റേറ്റ് കാവൽക്കാരനായ സുകുമാരൻകുട്ടി നായർ, ചന്ദ്രദാസ് എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 26ന് ആണ് കേസിന് ആസ്പദമായ സംഭവം.
ചന്ദ്രദാസിന്റെ വീട്ടിൽനിന്ന് പാകം ചെയ്ത കാട്ടുപോത്തിറച്ചിയും വനംവകുപ്പ് കണ്ടെടുത്തിരുന്നു. നായാട്ടുസംഘത്തിലെ അംഗങ്ങളാണിവരെന്നും ഏഴ് പേർ സംഘത്തിലുള്ളതായും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലെ പ്രധാനികൾ ഒളിവിലാണ്.
പ്രതികൾ ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് പിടിച്ചെടുത്തു. പിടിയിലായ ഇരുവരെയും നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
അമൃത്സർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവിന് വെടിയേറ്റു. ശനിയാഴ്ച പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ അമൃത്സർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഴിയിൽ രക്തത്തിൽ കുളിച്ചു കിടന്ന നിലയിലാണ് സന്ധുവിനെ നാട്ടുകാർ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുമ്പ് വലിയ തോതിൽ രക്തം വാർന്നുപോയതായാണ് വിവരം.
പ്രതികളെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരുന്നതായി പൊലിസ് അറിയിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സന്ധു മരിച്ചുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങളുണ്ടെങ്കിലും ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
Kerala
തൃശൂര്‍: തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്തിന്റെ ഭാര്യയും ക്വട്ടേഷൻ സംഘാംഗങ്ങളും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ.
മലപ്പുറം സ്വദേശിയായ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ആണ്‍സുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലിസ് അറിയിച്ചു. സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
യുവതിയുടെ ആൺസുഹൃത്തിന്റെ ഭാര്യ ദേവി, ഗുണ്ടാതലവൻ തോമസ്, സംഘാംഗങ്ങളായ പാല്‍രാജ്, ശങ്കര്‍, രഘുപതി എന്നിവരാണ് പിടിയിലായത്. തമിഴ്നാട് തിരുപ്പൂർ സ്വദേശി ഗുണശേഖരന് നിലമ്പൂര്‍ സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു.
ഇരുവരും തൃശൂരിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇതറിഞ്ഞ ഗുണശേഖരന്റെ ഭാര്യ ദേവി, തോമസിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തുടര്‍ന്ന് ദേവിയും തോമസും ഉള്‍പ്പെടെ അഞ്ചുപേര്‍ തൃശൂരിലെത്തി.
പ്രതികൾ ഗുണശേഖരനെയും യുവതിയെയും ബലമായി കാറില്‍ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ഗുണശേഖരന്റെ കൈയും കാലും തല്ലിയൊടിച്ച സംഘം, യുവതിയെ മറ്റൊരു കാറില്‍ കയറ്റി കൂട്ട ബലാത്സംഗത്തിനിരയാക്കി. രക്ഷപ്പെട്ടെത്തിയ യുവതി നിലമ്പൂര്‍ പൊലിസില്‍ പരാതി നൽകുകയായിരുന്നു. ഈ കേസ് പിന്നീട് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
Kerala
ഹരിപ്പാട്: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചെന്ന കേസിൽ ഭർത്താവും മാതാപിതാക്കളും പിടിയിൽ. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിഥിൻ (32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് കേസിൽ പിടിയിലായത്.
നിഥിന്റെ ഭാര്യ നൽകിയ പരാതിയിലാണ് നടപടി. ആറ് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. അന്നുമുതൽ സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ തന്നെ ആക്രമിക്കുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
സെപ്റ്റംബർ 23ന് പ്രതികൾ യുവതിയെയും അഞ്ചുവയസുള്ള പെൺകുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽവാസി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങൾ ഉൾപ്പെടെ തൃക്കുന്നപ്പുഴ പൊലിസിൽ നൽകിയ പരാതിയിലാണ് നടപടി.
ആക്രമണത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി സെപ്റ്റംബർ 26ന് ആണ് ആശുപത്രി വിട്ടത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽവിട്ടു.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതികളെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിക്കുളം സ്വദേശി പ്രവീൺ ആണ് പിടിയിലായത്. സെപ്റ്റംബർ 29ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
വയനാട്, റാന്നി സ്വദേശിനികളെയാണ് പ്രവീൺ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വീടുകളിലെത്തി മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന യുവതികളാണ് ഇരുവരും. പ്രതി പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന യുവതികളുടെ അടുത്തെത്തി താനും ആ മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റികൊണ്ടുപോവുകയായിരുന്നു.
വാഹനത്തിൽ കയറിയശേഷം ഇയാൾ യുവതികളെ ഉപദ്രവിച്ചെന്നാണ് പരാതി. ശേഷം മല്ലപ്പളി - വെണ്ണിക്കുളം റോഡിൽ ഇറക്കിവിട്ടെന്നും യുവതികൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്.
Kerala
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുട്ടികളെ അമ്മ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയം. സ്വതന്ത്ര ജീവിതത്തിന് കുട്ടികൾ തടസമായതിനാൽ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ മൊഴി.
സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ യുവതിയെ കൂടുതൽ ചോദ്യം ചെയ്യും. അഞ്ചും മൂന്നും വയസുള്ള കുട്ടികളെയാണ് അമ്മ നിവേദ്യ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ആദ്യം അഞ്ചുവയസുകാരി മകളെയാണ് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതെന്നാണ് നിവേദ്യയുടെ മൊഴി.
അഞ്ച് വയസുകാരിയുടെ മരണം ഉറപ്പിച്ച ശേഷം ഇളയ കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് യുവതി ചോദ്യം ചെയ്യലിൽ പറഞ്ഞത്. വെള്ളത്തിൽ തള്ളിയിട്ട് മുതുകിൽ പിടിച്ച് മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
കൊലപാതക കാരണം വിശ്വാസയോഗ്യമല്ലെന്ന് പൊലിസ് അറിയിച്ചു.പുറത്ത് നിന്ന് സഹായം കിട്ടിയോ എന്നാണ് പൊലിസ് സംശയിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് മേനോൻപാറ മണൽകാട് ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസുള്ള ജെന്നിഫർ ജൂലിയേറ്റ്, മൂന്ന് വയസുള്ള റോബിൻ ക്രിസ്റ്റോഫർ എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ള തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതി നിവേദ്യ മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ചെറിയ ടാങ്ക് ആയതിനാൽ അഞ്ച് വയസുകാരി മുങ്ങി മരിക്കാനുള്ള സാധ്യത കുറവായിരുന്നു. ഈ സംശയമാണ് അമ്മയെ ചോദ്യംചെയ്യാനുള്ള നീക്കത്തിലേക്ക് പൊലിസിനെ നയിച്ചത്.
Kerala
മാന്നാർ: കനാലിലെ വെള്ളം തുറന്നുവിടാതിരുന്നത് ചോദ്യം ചെയ്ത വാർഡ് മെമ്പറെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ പ്രതികൾക്ക് ഏഴ് വർഷം കഠിനതടവും പിഴയും. മാവേലിക്കര അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇരമത്തൂർ പരുവത്തറയിൽ മഞ്ഞ എന്ന് വിളിക്കുന്ന രമണൻ (53), കുമരേത്ത് ജയചന്ദ്രൻ (42), തോപ്പിൽ രാജീവ് (39), കുട്ടനാട് വെളിയനാട് സ്വദേശി ഷിന്റോ ബാബു (42) എന്നിവർക്കാണ് ഏഴ് വർഷം വീതം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
പരിക്കേറ്റയാൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. 2019 മാർച്ച് 17ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ചെന്നിത്തല മുണ്ടോലിക്കടവിന് സമീപം പമ്പാ ഇറിഗേഷൻ പ്രൊജക്ടിന്റെ സബ് കനാൽ ചീപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു സംഭവം.
ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് തീരുമാനം അവഗണിച്ച് കനാലിലെ വെള്ളം തുറന്നുവിടുന്ന ചീപ്പ് പ്രതികൾ അടച്ചുവച്ചതിനെ തുടർന്ന് ഇത് തുറന്നുനൽകണമെന്ന് വാർഡ് മെമ്പറായ ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടതാണ് ആക്രമണത്തിന് കാരണമായത്.
ഗോപാലകൃഷ്ണനെ തടഞ്ഞുനിർത്തി കൈക്കോടാലി ഉപയോഗിച്ച് ഇടതുകാലിൽ വെട്ടുകയും ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ ഗോപാലകൃഷ്ണന്റെ കണങ്കാൽ അറ്റും അസ്ഥി ഒടിഞ്ഞും ഗുരുതരമായി പരിക്കേറ്റിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. രാകേഷ് അഗർവാളിനെയാണ് വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സൂരജ് നഗറിൽ രതിബാഡ് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് രാകേഷ് അഗർവാളിന്റെ വീട്ടിൽ രണ്ട് ദിവസം മുൻപ് ജോലിക്ക് ചേർന്നയാളെ കാണാനില്ല. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ചയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
കഴുത്തറുത്ത നിലയിലാണ് രാകേഷ് അഗർവാളിന്റെ മൃതദേഹം വീടിനുള്ളിൽ നിന്ന് കണ്ടെത്തുന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലിസ് പരിശോധിച്ച് വരികയാണ്.
Kerala
പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ഭീകരവാദ ബന്ധം ആരോപിച്ച് ആസാം സ്വദേശി പിടിയിൽ. ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
എൻഐഎ നടത്തിയ പരിശോധനയിലാണ് പ്രതിയെ വിളയൂരിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. വിളയൂർ എടപ്പലത്തെ വാടകവീട്ടിൽ കഴിയുകയായിരുന്നു പ്രതി. പുലർച്ചെയാണ് എൻഐഎ സംഘം പട്ടാമ്പി വിളയൂരിൽ പരിശോധന നടത്തിയത്.
കേരളം, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ രാജ്യത്തെ 16 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ ഉപവിഭാഗമെന്ന് സംശയിക്കുന്ന ഇമാം മഹ്മദൂർ കഫിലയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് പുറത്തുവരുന്ന വിവരം.
Kerala
പത്തനംതിട്ട: പത്തനംതിട്ടയിൽ റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തി. കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് കുളത്തൂപ്പുഴ സ്വദേശിനിയായ ദിൻഷ(20) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി പിടിയിലായിട്ടുണ്ട്.
കീഴൂകര സ്വദേശി ജിത്തു ആണ് പിടിയിലായത്. ദിൻഷയുടെ സുഹൃത്താണ് ജിത്തു. കൊലപാതകത്തിന് പിന്നിൽ പ്രണയനൈരാശ്യമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ദിൻഷ പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് പറയുന്നു.
പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തിയത്. ദിൻഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
മലപ്പുറം: യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സംഘം ചേര്‍ന്ന് മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. മൂക്കുതല സ്വദേശികളായ ജിതിന് (25), നിഹാല്‍ (18), മുഹമ്മദ് ഹാദിഫ് (19), രാഹുല്‍ (25) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മൂക്കുതല സ്വദേശി വെന്നില വളപ്പില്‍ അഫ്സലിനാണ് മര്‍ദനമേറ്റത്. മുൻവൈരാഗ്യത്തെ തുടർന്ന് അഫ്സലിനെ വീട്ടില്‍നിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവില്‍പാടം കുളത്തിന് സമീപത്തുവച്ച് മര്‍ദിച്ചെന്നാണ് പൊലിസിന് ലഭിച്ച പരാതി.
കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് കേസെടുത്തത്. പ്രതികളെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
മലപ്പുറം: ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലെ ഔദ്യോഗിക ഫോണ്‍ നമ്പറിലേക്ക് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പ്രതി പിടിയിൽ. പാവിട്ടപ്പുറം ഒതളൂര്‍ സ്വദേശി പ്രേമരാജന്‍ (46) ആണ് പിടിയിലായത്.
രാത്രി സമയം ഉൾപ്പെടെ സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് പൊലിസ് അന്വേഷണം ശക്തമാക്കിയത്. തുടര്‍ച്ചയായ ഫോണ്‍വിളികള്‍ കാരണം സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടായതായി പൊലിസ് പറയുന്നു.
ഫോണ്‍വിളികളുടെ ഉറവിടം തേടി നടത്തിയ അന്വേഷണത്തിലാണ് പ്രതി മൈസൂരില്‍ നിന്നാണ് വിളിക്കുന്നതെന്ന് പൊലിസ് കണ്ടെത്തിയത്. മൈസൂരിലെ ഒരു ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുക്കള്‍ നല്കിയ മറ്റൊരു കേസില്‍ പൊലിസ് പ്രേമരാജനെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്കി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഫോൺ വിളിയെന്നാണ് പൊലിസിന്റെ നിഗമനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Kerala
കൊച്ചി: ആലുവയിൽ പത്ത് കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ കാളഹന്ദി സ്വദേശികളായ ഹിരലാൽ ഗോപാൽ (30) ഗോബർദൻ നിയാൽ (36) ഗജീന്ദ്ര റാണ (20) എന്നിവരാണ് പിടിയിലായത്.
റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലിസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒഡീഷയിൽ നിന്നാണ് സംഘം കഞ്ചാവ് വാങ്ങിയത്. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സംഘം പെരുമ്പാവൂരിലേക്ക് പോകുന്നതിന് ബസ് കയറാൻ പോകുന്ന വഴിയാണ് കസ്റ്റഡിയിലാകുന്നത്.
കിലോയ്ക്ക് 3,000 രൂപ നിരക്കിൽ ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നതെന്ന് പൊലിസ് പറഞ്ഞു. പ്രതികൾ കുറച്ചുകാലമായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
Kerala
തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വെട്ടുതറ സ്വദേശി സ്റ്റീഫൻ ആണ് പിടിയിലായത്.
പെരുമാതുറ സ്വദേശികളായ സദ്ദാം ധാരിക് (29), സഹോദരൻ സദ്ദാം ഹുസൈൻ (31)എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു.
സ്റ്റീഫന്റെ വെട്ടേറ്റ് സദ്ദാം ഹുസൈന്റെ വലതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അസ്ഥിക്ക് പൊട്ടലുമുണ്ട്. സ്റ്റീഫനും കണ്ടാലറിയാവുന്ന മറ്റ് നാലുപേർക്കെതിരെയുമാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
Kerala
മലപ്പുറം: കുറ്റിപ്പുളി മേഖലയിൽ വീടുകളില്‍ കയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീന് (44) ആണ് പിടിയിലായത്. പാണ്ടിക്കാട് പൊലിസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകള്‍ ലക്ഷ്യമിട്ടായിരുന്നു പ്രതിയുടെ മോഷണം. വീട്ടുകാരുമായി പരിചയം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയിരുന്നത്.
പ്രതിക്കെതിരെ മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലിസ് അറിയിച്ചു. കരുവാരകുണ്ട് പൊലിസ് സ്റ്റേഷന് പരിധിയില്‍ മധ്യവയസ്കയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലും ഷംസുദ്ദീന് പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
Kerala
കൊച്ചി: നടി അന്‍സിബ ഹസൻ നൽകിയ പരാതിയില്‍ നടി ലക്ഷ്മി പ്രിയയ്ക്കെതിരെ കേസെടുത്തു. കോടതി നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലിസ് ആണ് കേസെടുത്തത്. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന പരാതിയിലാണ് കേസ്. നേരത്തെ ഇതേ കേസിൽ അൻസിബ പരാതി നൽകിയിരുന്നെങ്കിലും കേസെടുക്കാൻ പൊലിസ് തയാറായിരുന്നില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതിനുപിന്നാലെ അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേതുടർന്നാണ് പരാതിയിൽ കേസെടുക്കാൻ മജിസ്ട്രേറ്റ് കോടതി നിർദേശം നൽകിയത്.
Kerala
കൊല്ലം: കൊല്ലം ആയൂരിൽ വയോധികയുടെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച സംഭവത്തിൽ കേസെടുത്ത് പൊലിസ്. ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് പൊള്ളലേറ്റത്. മകൾ അശ്വതിയും ചെറുമകൾ അമൃതയും ചേർന്നാണ് വയോധികയെ ആക്രമിച്ചത്.
രാധാമണിയുടെ മുഖത്തും ദേഹത്തും ചൂട് വെള്ളം ഒഴിക്കുകയായിരുന്നു. സ്വത്ത് തർക്കമാണ് ആക്രമണത്തിന് കാരണം. ചടയമംഗലം പൊലിസ് ആണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ട്രാപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി.
Kerala
കൊല്ലം: കൊല്ലം അഞ്ചലിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. കല്ലമ്പലം സ്വദേശി റെജി ആണ് പിടിയിലായത്. ഇടമുളയ്ക്കൽ വാഴോട് സ്വദേശി ലിസിക്ക് ആണ് പൊള്ളലേറ്റത്.
ശനിയാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു സംഭവം. പ്രതി ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ലിസിയുടെ മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ലിസി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുറച്ചുനാളുകളായി ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ലിസി ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നത് റെജിക്ക് ഇഷ്ടമല്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
കൊച്ചി: വീട്ടുമുറ്റത്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച സംഭവത്തിൽ കാപ്പ കേസ് പ്രതി പിടിയിൽ. കൊല്ലം പെരുംപുഴ ചിറയടിപുനകന്നൂർ സ്വദേശി അജിത് കുമാർ ആണ് പിടിയിലായത്. മാർച്ച് 31ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
പുത്തൻകുരിശ് പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. കോലഞ്ചേരി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പരാതിക്കാരൻ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പ്രതി കാസർഗോഡ് ഉദുമ ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നു.
പുത്തൻകുരിശ് പൊലിസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കുണ്ടറ, കൊല്ലം വെസ്റ്റ് പൊലിസ് സ്റ്റേഷനുകളിലും കേസുണ്ട്.
National
ചണ്ഡീഗഡ്: ചണ്ഡീഗഡിൽ പൊലിസ് ഉദ്യോഗസ്ഥനെ മകൻ വെടിവച്ച് കൊലപ്പെടുത്തി. പൊലിസ് ആസ്ഥാനത്തെ ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗ് ആണ് മകൻ അർമാന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനും ശ്രമിച്ചതായി പൊലിസ് അറിയിച്ചു.
കാമുകിയെ വിവാഹം ചെയ്യാൻ 21 വയസ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് അറിയിച്ചതാണ് നിതിൻ സിംഗിനെ കൊലപ്പെടുത്താൻ കാരണമായത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. കാമുകിയെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതി നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു.
മാസങ്ങൾക്ക് മുമ്പ് മണിമാജ്രയിൽ വച്ച് അർമാൻ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചിരുന്നു. ഈ കേസിൽ അറസ്റ്റിലായ അർമാന് പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ രാസലഹരിവേട്ട. 105 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. എക്സൈസ് നാർകോട്ടിക് ടീം ആണ് പ്രതികളെ പിടികൂടിയത്. ആകാശ്, അരവിന്ദ് എന്നീ യുവാക്കളാണ് ലഹരിയുമായി പിടിയിലായത്.
തിരുവനന്തപുരം പടിഞ്ഞാറേകോട്ടയിൽ നിന്നാണ് ബൈക്കിൽ ലഹരികടത്തുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. മൂന്നാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് വാണിജ്യ അളവിലുള്ള ലഹരിവേട്ട. പിടിയിലാവർ ആദ്യമായാണ് ലഹരി കേസിൽ പ്രതിയാകുന്നതെന്നും എക്സൈസ് സംഘം അറിയിച്ചു.
Kerala
തൃശൂര്‍: കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍. നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്ത വീട്ടില്‍ രാംവിലാസ് ആണ് പിടിയിലായത്.
ബ്ലൂടൂത്ത് സ്പീക്കര്‍ തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പ്രതി ഒരു കുടുംബത്തിലെ നാലുപേരെ മര്‍ദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്.
കളരിപറമ്പ് കുന്നത്ത് വീട്ടില്‍ സലീഷ്, ഭാര്യ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്മക്കള് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ജൂലൈ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടികള്‍ക്ക് ഡാന്‍സ് കളിക്കാനായി നല്‍കിയിരുന്ന ബ്ലൂടൂത്ത് സ്പീക്കര്‍ രാംവിലാസ് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമണത്തില്‍ കലാശിച്ചത്.
സലീഷിനെ മർദിക്കുന്നതിനിടെ തടയാനെത്തിയ ഭാര്യയെയും കുട്ടികളെയും പ്രതി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ദേഹത്തേക്ക് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ എറണാകുളത്ത് നിന്നാണ് പൊലിസ് പിടികൂടിയത്.
National
ഹൈദരാബാദ്: തെലങ്കാന വെങ്കണ്ണപാലത്ത് നഴ്സിംഗ് വിദ്യാർഥിനിയെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഖമ്മത്തെ സ്വകാര്യ കോളജിലെ ആദ്യവർഷ നഴ്സിംഗ് വിദ്യാർഥിനി ഹരിണി(18) ആണ് മരിച്ചത്.
വീടിന് പുറത്തെ കുളിമുറിയോട് ചേർന്നാണ് ഹരിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവധിക്കാലമായതിനാൽ ദിവസങ്ങൾക്ക് മുമ്പാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്.
കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞദിവസം ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരിണിയെ വീട്ടിനുള്ളിൽ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് വിദ്യാർഥിനി മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവം കൊലപാതകമാണെന്നാണ് പൊലിസിന്റെ നിഗമനം. പെൺകുട്ടിയുടെ മരണത്തിൽ അയൽക്കാരായ ചിലർക്കെതിരേ രാജേശ്വരി മൊഴി നൽകിയിരുന്നു. കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാൾ ഒളിവിലാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തൃശൂര്‍: കുന്നംകുളത്ത് പൂട്ടിയിട്ട വീട് തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ പ്രതി പിടിയിൽ. കര്‍ണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) ആണ് പിടിയിലായത്. കുന്നംകുളം പെരുമ്പിലാവ് സ്വദേശി അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഓഗസ്റ്റ് രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിൽ തകർത്താണ് പ്രതി അകത്ത് കയറിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍നിന്ന് 13.5 പവന് സ്വർണവും 10,000 രൂപയും കവർന്നിരുന്നു.
ഇതിനുപുറമേ 2,000 രൂപ വില വരുന്ന സൺഗ്ലാസ്, വാഹനത്തിന്റെ ആർസി, ആധാര്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ സുപ്രധാന രേഖകളും പ്രതി മോഷ്ടിച്ചിരുന്നു. കുന്നംകുളം പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Kerala
മലപ്പുറം: വെണ്ടല്ലൂരിൽ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മൂര്‍ക്കനാട് വെങ്ങാട് സ്വദേശി മുഹമ്മദ് ഷഹല്‍ (23) ആണ് വളാഞ്ചേരി പൊലിസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
ഉടമസ്ഥന്റെ പരാതിയിൽ കേസെടുത്ത പൊലിസ് വളാഞ്ചേരി അത്തിപ്പറ്റയില്‍ നിന്ന് വാഹനം കണ്ടെത്തിയിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിപ്പുരയില്‍ നിന്ന് പ്രതിയെ പിടികൂടിയത്.
Kerala
കോതമംഗലം: കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം. പല്ലാരിമംഗലം സ്വദേശി സഹൽ സിദ്ദിഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. 11 പവൻ സ്വർണവും 25,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി.
പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര തകർത്താണ് കവർച്ച. ബന്ധുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്തുപോയ സമയത്താണ് സംഭവം.
രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാർ അറിയുന്നത്. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Kerala
കോട്ടയം: കോട്ടയത്ത് ഭായ് എന്ന് വിളിച്ചതിന് യുവാവിന് ക്രൂരമർദനം. സംഭവത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഏറ്റുമാനൂർ പൊലിസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ആദർശ്, അഹമ്മദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം അതിരമ്പുഴയിലാണ് സംഭവം. സെപ്റ്റംബർ 20ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
Kerala
മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ദമ്പതികൾക്ക് വെട്ടേറ്റു. പൂക്കോട്ടുംപാടം ചെട്ടിപ്പാടത്താണ് സംഭവം. പൊട്ടിയിൽ സ്വദേശി ജിബിൻ, ഭാര്യ സുജന എന്നിവർക്കാണ് വെട്ടേറ്റത്.
ഇതേതുടർന്ന് ഇരുവരെയും നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് ഒളിവിൽ പോയ അയൽവാസിയായ സുധീഷിനായി പൊലിസ് തെരച്ചിൽ ആരംഭിച്ചു.
Kerala
കൊല്ലം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേസിൽ കൊട്ടാരക്കര സ്വദേശി പിടിയിൽ. കൊട്ടാരക്കര പടിഞ്ഞാറ്റിൻകരമുറിയിൽ ബിജു ആണ് പിടിയിലായത്.
ബിജു കാടാംകുളം എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആയിരുന്നു അധിക്ഷേപം. കൊട്ടാരക്കര സ്വദേശിയായ അഭിഭാഷകനാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ എഴുകോൺ പൊലിസ് ആണ് കസ്റ്റഡിയിലെടുത്തത്.
പ്രതിയിൽ നിന്ന് ഫേസ്ബുക്ക് ഉപയോഗിച്ച മൊബൈൽ ഫോണും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലിസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വ്യാജ സിദ്ധൻ പിടിയിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്ത് ആണ് പിടിയിലായത്. ദാമ്പത്യപ്രശ്നം പരിഹരിക്കാൻ ഭർത്താവിനൊപ്പമെത്തിയ യുവതിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്.
ദാമ്പത്യപ്രശ്നങ്ങൾ പരിഹരിക്കാനാണ് ദന്പതികൾ അൻവർ സാദത്തിന്റെ പക്കലെത്തിയത്. തുടർന്ന് പ്രശ്നപരിഹാരമെന്ന വ്യാജേന പരാതിക്കാരിയുടെ ഭർത്താവിന്റെ കൈയിൽ മന്ത്രം ജപിച്ച് ഒരു തേങ്ങ നൽകിയ ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചൊല്ലാൻ അൻവർ സാദത്ത് ആവശ്യപ്പെട്ടു.
ഭർത്താവ് മന്ത്രം ചൊല്ലുന്നതിനിടയിൽ യുവതിയെ മറ്റൊരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ അൻവർ സാദത്ത് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് പൊലിസിന്റെ പിടിയിലായത്. ഇയാൾ പോക്സോ കേസിലും പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചി കാക്കനാട് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. കാക്കനാട് അമ്പാടിമൂലയിലാണ് സംഭവം. വധശ്രമത്തെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ പ്രതിയെ പൊലിസ് പിടികൂടിയിട്ടുണ്ട്. ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Kerala
തിരുവനന്തപുരം: നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകൾ കടത്തിക്കൊണ്ടുപോയി വിൽപന നടത്തിയ സംഘത്തിലെ രണ്ട് പേർ പിടിയിൽ. പേരൂർക്കട കരകുളം സ്വദേശികളായ വിശാഖ് മോഹനൻ (30) ഇയാളുടെ സഹായിയായ ആൽവിൻ മാത്യു (33) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബർ ഏഴിന് വള്ളക്കടവ് സ്വദേശി അനസിന്റെയും 16ന് ബീമാപള്ളി പത്തേക്കർ സ്വദേശി ഷഫീറിന്റെയും ഓട്ടോറിക്ഷകളാണ് പ്രതികൾ മോഷ്ടിച്ചത്. കേസിലെ ഒന്നാം പ്രതി വിശാഖ് മോഹനൻ സ്വകാര്യ ധനകാര്യസ്ഥാപനത്തിനായി മാസയടവ് മുടങ്ങിയ വാഹനങ്ങൾ കടത്തിക്കൊണ്ടുപോകുന്നയാളാണ്.
ഇതിനായി പ്രതിക്ക് ലോക്കുകൾ പൊട്ടിച്ചെടുക്കാൻ സ്ഥാപനം പ്രത്യേക ഉപകരണം നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാണ് പ്രതികൾ കവർച്ച നടത്തിയിരുന്നത്. കടത്തിക്കൊണ്ടുപോകുന്ന വാഹനങ്ങൾ 30,000 രൂപ മുതൽ 50,000 രൂപ വരെ വിലയ്ക്ക് മറിച്ച് വിറ്റെന്നും പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മധ്യവയസ്കനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കൊല്ലം സ്വദേശി അഭിലാഷ്, പന്തലായനി സ്വദേശി അതുൽ എന്നിവരാണ് പിടിയിലായത്. പുതുശേരിക്കണ്ടി ലത്തീഫിനെ അക്രമിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.
കൊയിലാണ്ടി മേൽപ്പാലത്തിന് കീഴിലായിരുന്നു ആക്രമണം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
Kerala
കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദിച്ച കേസിലെ ഒന്നാംപ്രതി പിടിയിൽ. തായിക്കാട്ടുകര പൈപ്പ്ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ ആണ് പിടിയിലായത്. ആലുവ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്.
സംഭവത്തിന് പിന്നാലെ റിസ്വാൻ ഒളിവിൽ പോയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. കൈക്കുണ്ടായ മുറിവ് ശരിയായ വിധത്തിൽ കെട്ടിയില്ലെന്ന് ആരോപിച്ച് റിസ്വാനും സുഹൃത്തും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ മർദിക്കുകയായിരുന്നു.
കേസിലെ രണ്ടാം പ്രതിയെ സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ പൊലിസ് പിടികൂടിയിരുന്നു. രണ്ടാം പ്രതി നിലവിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. മുഹമ്മദ് റിസ്വാൻ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.
Kerala
ചേർത്തല: ഡ്രൈ ഡേ വിൽപന ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ. മാരാരിക്കുളം നോർത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ തകിടി വെളിവീട്ടിൽ അശോകൻ(66)ആണ് പിടിയിലായത്.
അർത്തുങ്കൽ പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ചത്തെ അവധി ലക്ഷ്യമിട്ടാണ് മദ്യം ശേഖരിച്ചതെന്ന് അശോകൻ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ലോട്ടറി വില്പന നടത്തുന്ന അശോകനെ സമാനമായ കേസിൽ ഇതിന് മുമ്പും പൊലിസ് പിടികൂടിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി മേഖലയിൽ സെമിത്തേരികൾ കേന്ദ്രീകരിച്ച് ഗ്രാനൈറ്റ് മോഷണം നടത്തിയിരുന്ന പ്രതികൾ പിടിയിൽ. തമിഴ്നാട് സ്വദേശി ജലാൽ സുന്ദർ, പശ്ചിമ ബംഗാൾ സ്വദേശി സുർജിത് , മല്ലപ്പള്ളി പാടിമൺ സ്വദേശി സജിത്ത് എന്നിവരാണ് പിടിയിലായത്.
മല്ലപ്പള്ളിയിൽ ഗ്രാനൈറ്റ് വിൽപന നടത്തുന്നവരാണ് പിടിയിലായ പ്രതികളെന്ന് പൊലിസ് അറിയിച്ചു. പിടിയിലായ പ്രതികളിൽ ജലാൽ സുന്ദർ ആണ് കട ഉടമ. ഗ്രാനൈറ്റ് ക്ഷാമം വന്നതോടെയാണ് പള്ളി സെമിത്തേരികൾ കേന്ദ്രീകരിച്ച് മോഷണം ആരംഭിച്ചത്.
കീഴ്വായ്പുർ സിഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇതുവരെ മല്ലപ്പള്ളി ഭാഗത്തെ മൂന്നു പള്ളികളിൽ പ്രതികൾ കവർച്ച നടത്തിയിരുന്നു.
Kerala
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തിന് നേരെ ആക്രമണം. സ്ത്രീകൾ ഉൾപ്പെടെ നടത്തിയ ആക്രമണത്തിൽ എസ്ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ എസ്ഐ ജിനുവിനും സംഘത്തിനും നേരെയാണ് ആക്രമണം.
അടൂർ പൊലിസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായ റെജിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. സംഘത്തിലൊരാൾ ചുടുകട്ട ഉപയോഗിച്ച് എസ്ഐയുടെ തലയ്ക്കടിച്ചു. സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശികളായ റെജിൻ, രേഷ്മ, രമ്യ, ഹർഷ എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
Kerala
പറവൂർ: എറണാകുളം പറവൂരിൽ ലോട്ടറി വിൽപനക്കാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. പറവൂർ തെക്കുംപുറം ആറുകണ്ടത്തിൽ എ.ആർ. രാജേഷ് (58) ആണ് പിടിയിലായത്.
ചേന്ദമംഗലം തെക്കുംപുറം പോട്ടശേരി സുമേഷ് (49) ആണ് ആക്രമണത്തിന് ഇരയായത്. കടം കൊടുത്ത ലോട്ടറി ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഓഗസ്റ്റ് 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
രാജേഷ് പല തവണയായി ലോട്ടറി ടിക്കറ്റ് വാങ്ങിയ വകയിൽ 3,300 രൂപ സുമേഷിന് നൽകാനുണ്ടായിരുന്നു. കുടിശികയായിരുന്ന തുക ആവശ്യപ്പെട്ട് സുമേഷ് രാജേഷിന്റെ വീടിന് സമീപത്തെത്തുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടു.
പിന്നാലെ രാജേഷ് കത്രിക കൊണ്ട് സുമേഷിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രാജേഷ് ഒളിവിൽ പോയി. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊല്ലം: കൊല്ലം മയനാട് ലോട്ടറിക്കച്ചവടം നടത്തുന്ന വയോധികയെ കബളിപ്പിച്ച് അജ്ഞാതൻ പണം തട്ടിയെടുത്തതായി പരാതി. ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി സമ്മാനം അടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വയോധികയിൽ നിന്ന് പണം തട്ടിയത്.
ധവളക്കുഴി സ്വദേശിനി അമ്പിളിയമ്മയാണ് തട്ടിപ്പിനിരയായത്. അക്കങ്ങൾ തിരുത്തിയ ടിക്കറ്റ് നൽകി 4,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. നാല് ടിക്കറ്റുകൾക്ക് 500 രൂപവീതവും ഒരു ടിക്കറ്റിന് 2,000 രൂപയും അടിച്ചെന്ന് അമ്പിളിയമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.
ലോട്ടറി ടിക്കറ്റിലെ അക്കങ്ങൾ പേന ഉപയോഗിച്ചാണ് തിരുത്തിയിരിക്കുന്നതെങ്കിലും അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ലെന്ന് അമ്പിളിയമ്മ പറയുന്നു. വയോധികയുടെ പരാതിയിൽ ഇരവിപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. മുല്ലയ്ക്കൽ വാർഡ് തൈയിൽ വീട്ടിൽ ഗോപാലകൃഷ്ണ നായിക് ആണ് പിടിയിലായത്.
സൗത്ത് പൊലിസ് പ്രതിയെ ചാലക്കുടിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി ഫോൺപോലും ഉപയോഗിക്കാതെ തിരുപ്പതി, കോയമ്പത്തൂർ, ഊട്ടി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ചാലക്കുടിയിലെത്തിയതായി പൊലിസിന് വിവരം ലഭിച്ചിരുന്നു.
തുടർന്ന് ഡിവൈഎസ്പി വിശാൽ ജോൺസന്റെ നിർദേശപ്രകാരം സൗത്ത് ഇൻസ്പെക്ടർ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ സുനിൽ രാജ്, പൊലിസ് ഉദ്യോഗസ്ഥരായ വിപിൻദാസ്, ആർ. ശ്യാം, ബിനോയ് ജോർജ്, പ്രീതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Kerala
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. കടയിൽ സാധനം വാങ്ങാനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പെരുമ്പുളിക്കൽ പടുകോട്ടുക്കൽ സ്വദേശി സജി വർഗീസ് ആണ് പിടിയിലായത്.
പന്തളം പൊലിസ് ആണ് പ്രതിയെ പിടികൂടിയത്. രണ്ട് ദിവസം മുമ്പായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു.
സ്കൂളിലെത്തിയ കുട്ടി വിവരം അധ്യാപകരോട് പറഞ്ഞു. സ്കൂൾ അധികൃതർ ഉടൻ തന്നെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പൊലിസ് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: വർക്കല ഇടവ ശ്രീ മംഗലേശ്വരി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അയിരൂർ സ്വദേശി അജിത്(30) ആണ് കേസിൽ പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു ക്ഷേത്രത്തിൽ കവർച്ച നടന്നത്.
ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളാണ് കവർച്ച ചെയ്യപ്പെട്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ അയിരൂർ പൊലിസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Kerala
കോട്ടയം: കോട്ടയത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 220 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നാണ് 3,500 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തത്.
പാലക്കാട് സ്വദേശികളാണ് ഗോഡൗൺ വാടകയ്ക്കെടുത്തിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ ഗോഡൗൺ പൂട്ടിയ നിലയിലായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും നടത്തിവന്നത് പാലക്കാട് സ്വദേശികളാണെന്നാണ് നിഗമനം.
പരിശോധനയ്ക്കിടെ എക്സൈസിന് പ്രതികളെ കണ്ടെത്താനായില്ല. എന്നാൽ പ്രതികൾ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.
Kerala
ഇടുക്കി: ഇടുക്കി കുട്ടിക്കാനത്തെ സ്വകാര്യ റിസോർട്ടിൽ വച്ച് സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി യുവതിയുടെ പരാതി. സംഭവത്തിൽ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുദേഷ് കുമാർ എന്നിവരാണ് പിടിയിലായത്. ബലാത്സംഗ ദൃശ്യങ്ങൾ പകർത്തിയ ശേഷം പ്രതികൾ ഇത് മറ്റൊരു സുഹൃത്തിന് അയച്ചുനൽകി.
ഇര ഇത് മനസിലാക്കിയതോടെയാണ് പൊലിസിനെ സമീപിച്ചത്. ജിയോ സെബാസ്റ്റ്യൻ ലൈംഗിക വൈകൃതങ്ങൾക്കിരയാണെന്ന് പൊലിസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണത്തിൽ കേസെടുത്ത് പൊലിസ്. കെ.എസ്. അരുൺകുമാർ, പോരാളി ഷാജി എന്ന ഫേസ്ബുക്ക് പ്രൊഫൈൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
രമേശ് ചെന്നിത്തലയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണം നടത്തി എന്നതിലാണ് കേസെടുത്തിരിക്കുന്നത്.
National
ബംഗളൂരു: കർണാടകയിലെ ബെലഗാവിൽ സ്വത്തുതർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. വിരമിച്ച സൈനികൻ രുദ്രപ്പ (67) മകൾ ശശികല(26) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തെ തുടർന്ന് മൂന്ന് പേരെ പൊലിസ് പിടികൂടി. ബസപ്പ കുന്ദരഗി, സംഗപ്പ കുന്ദരഗി മകൻ മഡിവാള കുന്ദരഗി എന്നിവരാണ് പിടിയിലായത്. ബെലഗാവിലെ അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിലായിരുന്നു സംഭവം.
സ്വത്ത് ഭാഗംവയ്ക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ തയാറാക്കാനാണ് രുദ്രപ്പയും മകളും പഞ്ചായത്ത് ഓഫീസിൽ എത്തിയത്. ഈ വിവരമറിഞ്ഞെത്തിയ രണ്ട് സഹോദരന്മാരും ഒരാളുടെ മകനും ചേർന്ന് രുദ്രപ്പയെ മർദിക്കുകയായിരുന്നു. തടയാനെത്തിയ ശശികലെയും പ്രതികൾ ആക്രമിച്ചു.
പ്രതികൾ കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രുദ്രപ്പയെയും ശശികലെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടി. തണ്ണിത്തോട് പൊലിസ് സ്റ്റേഷനിലെ സിപിഒ പ്രവീൺകുമാറിനെതിരെയാണ് നടപടി. സംഭവത്തെ തുടർന്ന് പ്രവീൺകുമാറിനെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് കോന്നി കൊന്നപ്പാറയിൽ പ്രവീൺകുമാർ മദ്യപിച്ച് ഓടിച്ച ബൈക്ക് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ഇടിച്ചു കയറിയത്. ഇതേതുടർന്ന് പ്രവീൺകുമാറിനെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു.
Kerala
കൊച്ചി: കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
കളമശേരിയിലെ വാടക വീട്ടിൽ നിന്ന് ഒരു കിലോ കഞ്ചാവും എട്ട് ഗ്രാം ബ്രൗൺഷുഗറുമാണ് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചവയാണ് കഞ്ചാവും ബ്രൗൺ ഷുഗറുമെന്ന് പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടില്‍ ജിതിന് (26), നായരമ്പലം പറുപ്പന വീട്ടില്‍ സാലിഹ് (32) എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാന്‍സാഫ് ടീമും ഞാറയ്ക്കല്‍ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജിതിന്റെ എളങ്കുന്നപ്പുഴയിലുള്ള വീട്ടില്‍ നിന്ന് 15 ഗ്രാം എംഡിഎംഎയും സാലിഹിന്റെ നായരമ്പലത്തുള്ള വീട്ടില്‍ നിന്ന് 10.36 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്.
ചെറായി ബീച്ച് മേഖലയില്‍ വില്പനയ്ക്കായി ബംഗളുരുവിരില് നിന്നും എത്തിച്ച രാസലഹരിയാണിത്. പ്രതികള്‍ കുറച്ചു നാളുകളായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.
നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ബിനുകുമാര്‍, മുനമ്പം ഡിവൈഎസ്പി എസ്. ജയകൃഷ്ണന്, എസ്എച്ച്ഒ സി.എസ്. നെല്സന്, എസ്ഐമാരായ സച്ചിന് എസ്. കാര്‍മല്‍, അഷ്റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.